ചെന്നൈ: കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനഗരാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വിക്രം’ ജൂണ്‍ 3 ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിൽ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളെല്ലാം തന്നെ, വളരെ വേഗത്തിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ സംവിധായകന് ലോകേഷിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ മൂന്ന് സിനിമകള്‍ക്ക് ശേഷം തന്റെ നാലാമത്തെ ചിത്രത്തിന് ലോകേഷ് വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. കമല്‍ ഹാസനോടൊപ്പം വിക്രമിലെത്തുമ്പോള്‍ ആരും ആശ്ചര്യപ്പെടുന്ന പ്രതിഫലമാണ് ലോകേഷ് നേടിയെടുത്തത്. ‘വിക്രം’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതിനായി ലോകേഷ് കനഗരാജ് എട്ടു കോടി രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവാഹ മോചിതനായതിൽ വീട്ടുകാര്‍ക്ക് വിഷമമുണ്ട്, അതില്‍ കാര്യമില്ലല്ലോ: വിജയ് യേശുദാസ്
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരന്, ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
Post Your Comments