ബാലതാരമായി മലയാള സിനിമയിലെത്തിയ ബേബി നയന്‍താര എന്ന നയന്‍താര ചക്രവര്‍ത്തി മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ്. നായികയായി അരങ്ങേറാന്‍ ഒരുങ്ങുകയാണ് നയൻതാരയിപ്പോൾ. ജെന്റില്‍മാന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് താരം നായികയായെത്തുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ബോഡി ഫിറ്റ്‌നസിന് വേണ്ടി കഠിനമായി വ്യായാമം ചെയ്യുന്ന നയൻതാരയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. നയൻതാര തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
അര്‍ജുൻ നായകനായെത്തിയ ജെന്റില്‍മാന്‍ തമിഴില്‍ വന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു. ചിത്രം റിലീസായി മുപ്പത് വര്‍ഷം അടുക്കുമ്പോഴാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന്‍ ആണ് ചിത്രത്തില്‍ നായികയായി നയന്‍താര ചക്രവര്‍ത്തി എത്തുമെന്ന് അറിയിച്ചത്. നയന്‍താരയുടെ നായികയായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും ജെന്റില്‍മാന്‍ 2. അതേസമയം, ചിത്രത്തിന്റെ സംവിധായകനെക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു നയൻതാരയുടെ അരങ്ങേറ്റം. പിന്നീട്, നിരവധി ഹിറ്റ് സിനികളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നയൻതാര അഭിനയിച്ചിരുന്നു. 2016ൽ മറുപടി എന്ന ചിത്രത്തിലായിരുന്നു താരം അവസാനം അഭിനയിച്ചത്.
Post Your Comments