CinemaGeneralIndian CinemaLatest NewsMollywood

ആരോഗ്യ പ്രശ്‌നങ്ങൾ സിനിമയെ ബാധിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു: രജിഷ വിജയൻ പറയുന്നു

രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ റിജി നായർ ഒരുക്കിയ കീടം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. രജിഷയോടൊപ്പം ശ്രീനിവാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാഹുൽ റിജി നായർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് രജിഷ വിജയൻ. ശ്രീനിവാസനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് നടി പറയുന്നത്.

രജിഷയുടെ വാക്കുകൾ:

സിനിമയിൽ എന്റെ അച്ഛൻ കഥാപാത്രമായി എത്തുന്നവരൊക്കെ എന്നെങ്കിലും ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചവരാണ്. ആ ലിസ്റ്റിൽ തീർച്ചയായും ഉള്ള ഒരാളായിരുന്നു ശ്രീനിവാസൻ സർ. സാറിനൊപ്പം ഇത്രവേഗം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതിയപ്പോൾ തന്നെ ശ്രീനിവാസൻ സർ അല്ലാതെ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല എന്നാണ് കേട്ടത്. കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു.

സിനിമയുടെ സമയത്ത് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്നാൽ, വയ്യായ്മയൊന്നും സിനിമയെയോ ഷൂട്ടിനേയോ ബാധിക്കാൻ സമ്മതിക്കാത്ത രീതിയിൽ അദ്ദേഹം സ്‌ട്രോങ് ആയിട്ടാണ് നിൽക്കുന്നത്. ഇത്രയും ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാൽ തോന്നില്ല, അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല.

ഭയങ്കര ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം. സെക്കന്റ് വെച്ച് കൗണ്ടർ വന്നുകൊണ്ടേ ഇരിക്കും. നമുക്ക് എന്തും പറയാനുള്ള ഒരു സ്‌പേസ് അദ്ദേഹം തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഭയങ്കരമായിട്ടുള്ള ഒരു ബോണ്ടിങ് അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button