മലയാള സിനിമാ ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ചിത്രങ്ങളാണ് സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് സമ്മാനിച്ചത്. ജയറാം, മുകേഷ്, ശ്രീനിവാസൻ കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ഫ്രണ്ട്സ് എന്ന ചിത്രമായിരുന്നു സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ടിലെത്തിയ അവസാന സിനിമ.
അതേസമയം, ഈ കൂട്ടുകെട്ടിൽ സിനിമകളൊന്നും മലയാളികൾക്ക് കിട്ടാറില്ലെന്നും ഇനിയും ഈ കൂട്ടുക്കെട്ടിൽ സിനിമകൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ സിദ്ദിഖ് രംഗത്തെത്തിയിരിക്കുകയാണ്.
കോവിഡിന് ശേഷം പഴയ ഹിറ്റ് ജോഡി സിദ്ദിഖ്-ലാൽ സംവിധാനത്തിൽ ഒന്നിക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഹിറ്റ് സിനിമകളിൽ ഇടം നേടിയ റാംജി റാവു എടുത്ത പ്രായമല്ല ഇപ്പോൾ ഞങ്ങൾക്ക്. രണ്ടുപേരും ചേർന്നല്ലേ സിനിമ പൂർണമാകൂ എന്ന് പ്രേക്ഷകന് പറയാം.
Read Also:- ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ടീം വീണ്ടും ഒന്നിക്കുന്നു: ഫസ്റ്റ് ലുക്ക് മമ്മൂട്ടി ഇന്ന് പുറത്തിറക്കും
‘പഴയ പോപ്പുലാരിറ്റിയെ മുതലാക്കാം എന്ന ഐഡിയ എനിക്കോ ലാലിനോ ഇല്ല. ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യാറില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണ്,’ സിദ്ദിഖ് പറഞ്ഞു.
Post Your Comments