CinemaGeneralIndian CinemaKollywoodLatest News

ആരാധകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി സൂര്യ: കുടുംബത്തിന് സഹായം വാ​ഗ്ദാനം ചെയ്തു

തമിഴ് നടൻ സൂര്യയുടെ ആരാധകരോടുള്ള സ്നേഹം വളരെ പ്രസിദ്ധമാണ്. പല വേദികളിലും ആരാധകരെ ചേർത്തണയ്ക്കുന്ന സൂര്യയുടെ ചിത്രങ്ങളെല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോളിതാ, അത്തരത്തിൽ ഒരു വാർത്തയാണ് വരുന്നത്. കഴിഞ്ഞ ദിവസം മരിച്ച തന്റെ ആരാധകന്റെ കുടുംബത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് സൂര്യ. സൂര്യ ഫാൻസ്‌ നമ്മക്കൽ ജില്ലാ സെക്രട്ടറിയായിരുന്നു ജഗദിഷാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജഗദിഷിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരാനാണ് താരം എത്തിയത്.

സൂര്യ ജഗദിഷിന്റെ വീട്ടിൽ എത്തുകയും ആരാധകന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. അര മണിക്കൂറോളം ജഗദിഷിന്റെ കുടുംബത്തിനൊപ്പം താരം ചെലവഴിച്ചു. ജഗദിഷിന്റെ ഭാര്യയ്ക്ക് ജോലിയും മകൾ ഇനിയയുടെ പഠനം പൂർത്തിയാക്കാൻ സഹായവും നൽകുമെന്ന് സൂര്യ കുടുംബത്തിന് ഉറപ്പ് നൽകി.

അതേസമയം, ബാല ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കിലാണ് സൂര്യയിപ്പോൾ. കൃതി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button