GeneralLatest NewsMollywoodNEWS

സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം: തന്നെ സഹായിച്ച നടനെക്കുറിച്ച് സുധീര്‍

ഒരു താങ്ക്സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല

വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന സിനിമയിൽ നായകനായ സുധീര്‍ സുകുമാരന്‍ കാന്‍സര്‍ രോഗബാധിതനായി ആശുപത്രിയിൽ കഴിഞ്ഞ കാലത്ത് തനിക്ക് സഹായം ചെയ്ത നടൻ സുരേഷ് ഗോപിയെക്കുറിച്ച് തുറന്നു പറയുന്നു.

അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള സഹായം ലഭിച്ചെങ്കിലും തനിക്ക് ആവശ്യമുള്ള എന്തു സഹായവും ചെയ്തു കൊടുക്കണമെന്നും സാമ്പത്തികത്തിന്റെ കാര്യമൊന്നും തന്നോട് ചോദിക്കരുതെന്നും ആശുപത്രി അധികൃതരെ ചട്ടം കെട്ടിയ നടനാണ് സുരേഷ് ഗോപിയെന്നും സുധീർ പറഞ്ഞു. ഒരു താങ്ക്സ് പോലും കേൾക്കാൻ ആഗ്രഹിക്കാത്ത സുരേഷ് ഗോപി നമുക്ക് അഭിമാനമാണെന്നും സുധീര്‍ കൂട്ടിച്ചേർത്തു.

read also: കുരുക്കു മുറിച്ചു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല: യുവ മോഡൽ സരസ്വതിയുടെ ആത്മഹത്യയിൽ ദുരൂഹത

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ ഒരു നടനുണ്ട്, പേര് സുരേഷ് ഗോപി.

സുരേഷേട്ടന്റെ നമ്പര്‍ പോലും ആ സമയത്ത് എന്റെ കൈയിലില്ല. ആകെ മൂന്ന് സിനിമയെ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. ഫോണില്‍ക്കൂടി പോലും സംസാരിച്ചിട്ടില്ല. അങ്ങനെയുള്ള അദ്ദേഹം വിളിച്ച്‌ എനിക്ക് എന്തുസഹായം വേണമെങ്കിലും ചെയ്‌തുകൊടുക്കണമെന്ന് പറയുകയാണ്. എന്റെ രോഗം സുരേഷേട്ടന്‍ എങ്ങിനെ അറിഞ്ഞു എന്നുപോലും എനിക്കറിയില്ല.

ഇക്കഴിഞ്ഞ അമ്മയുടെ മീറ്റിംഗിന് അദ്ദേഹം എത്തിയപ്പോള്‍ നന്ദി പറയാന്‍ അടുത്തേക്ക് ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി. ഒന്നു നോക്കിയതു പോലുമില്ല. ഒരു താങ്ക്സ് പോലും കേള്‍ക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല. അദ്ദേഹം നമുക്ക് അഭിമാനമാണ്’- സുധീർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button