നടി നിഖില വിമൽ നടത്തിയ പശു പരാമർശം നേരത്തെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. താരത്തെ അനികൂലിച്ചും പ്രതികൂലിച്ചും നിലവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ, ഇതേ വിഷയത്തിൽ നിലപാട് ആവർത്തിച്ച് എത്തിയിരിക്കുകയാണ് നിഖില. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് നടി പറയുന്നത്. അത് തന്റെ നിലപാടാണെന്നും, അതിന്റെ പേരിൽ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു. ജോ ആൻഡ് ജോ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടി.
നിഖില വിമലിന്റെ വാക്കുകൾ:
അങ്ങയൊരു ചോദ്യം വന്നപ്പോൾ എല്ലാവരും അവരവരുടെ നിലപാടുകൾ പറയുന്നതുപോലെ ഞാനെന്റെ നിലപാട് പറഞ്ഞു. എല്ലാവർക്കും നിലപാട് ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു. അതുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുകയും, തുറന്നു പറയാൻ ആർജവം കാണിക്കണമെന്ന് വിചാരിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ.
പ്രസ്താവനയ്ക്ക് ശേഷം സിനിമ മേഖലയിലെ ചിലർ അതു വേണ്ടായിരുന്നുവെന്നും ചിലർ നന്നായെന്നും പറഞ്ഞിരുന്നതായും, സൈബർ ആക്രമണം ഉണ്ടായതായും ഞാൻ എവിടെയും പറഞ്ഞിട്ടില്ല.
Post Your Comments