
മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മഹേഷ് വെട്ടിയാർ ഒരുക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. ഇപ്പോൾ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ട ക്യാരക്ടർ റീൽ ആണ്. ചക്കരക്കുടം എന്ന നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷവും അവിടുത്തെ പ്രധാന സ്ഥാനാർഥികളിലൊരാളായ കെ പി സുനന്ദയുമാണ് റിലീലുള്ളത്. വെള്ളരി പട്ടണത്തിന്റെ ആദ്യ ക്യാരക്ടർ റീലിലാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന സുനന്ദയെ പരിചയപ്പെടുത്തുന്നത്.
ഈ കഥാപാത്രത്തെക്കുറിച്ചുള്ള ലഘുവിവരണം ഉൾക്കൊള്ളുന്നതാണ് ക്യാരക്ടർ റീൽ. കഥാപാത്രത്തെ ഇത്തരത്തിൽ അവതരിപ്പിക്കുന്ന പുതുമ കൂടി സമ്മാനിക്കുകയാണ് വെള്ളരി പട്ടണം ടീം. നേരത്ത പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഇന്ത്യൻ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോൾ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാൻ പറ്റുന്നു’ എന്നായിരുന്നു ഹിറ്റായി മാറിയ ടീസറിലെ ഡയലോഗ്.
ആക്ഷൻ ഹീറോ ബിജു, അലമാര, മോഹൻലാൽ, കുങ്ഫു മാസ്റ്റർ തുടങ്ങിയ സിനിമകൾക്ക് ശേഷം ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. സലീം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments