ജന്മദിന ആഘോഷത്തിന്റെ വീഡിയോയ്ക്ക് വന്ന പരിഹാസ കമന്റിന് ചുട്ട മറുപടി കൊടുത്ത് ഗായിക അഭയ ഹിരൺമയി. സുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സമാധാനപൂർണമായ ജീവിതം നയിക്കുകയാണെന്നും ലോകം തനിക്ക് നൽകുന്ന സ്നേഹത്തിന് മുന്നിൽ വിനയാന്വിതയായി നിൽക്കുകയാണ് എന്നും അഭയ കുറിച്ചിരുന്നു. ഈ വർഷം സംഭവബഹുലമായിരുന്നുവെന്നും എന്നാൽ, ഇപ്പോൾ വലിയ സമാധാനത്തിലാണ് ജീവിക്കുന്നതെന്നും ഗായിക കുറിച്ചു. ഇനി ഞാനൊരു മികച്ച സംഗീതജ്ഞയും മനുഷ്യനും അതിലുപരി നല്ല ഹൃദയത്തിന് ഉടമയുമായിരിക്കുമെന്നും അഭയ കൂട്ടിച്ചേർത്തു.
അതേസമയം, അഭയ പങ്കുവച്ച വീഡിയോയും കുറിപ്പും ആരാധകർ എറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്. എന്നാൽ, വീഡിയോയ്ക്കും കുറിപ്പിനും താഴെ നെഗറ്റീവ് കമന്റുകളും എത്തിയിരുന്നു. ഇത്തരത്തിൽ വന്ന കമന്റുകൾക്ക് അതേ തരത്തിൽ മറുപടി നൽകുകയായിരുന്നു ഗായിക. ഗോപിയേട്ടൻ (ഗോപി സുന്ദർ) വന്നോ എന്ന ഒരാളുടെ ചോദ്യത്തിന് ‘വന്നിരുന്നല്ലോ, സാറിനെ അറിയിക്കാൻ പറ്റിയില്ല’ എന്ന മറുപടിയാണ് അഭയ നൽകിയത്.
അഭയയോടൊപ്പം ലീവിങ് റിലേഷനിലായിരുന്ന ഗോപി സുന്ദർ ഗായിക അമൃത സുരേഷിനോടുള്ള പ്രണയം തുറന്ന് പറഞ്ഞത് താരത്തിന്റെ പിറന്നാൾ ദിവസം തന്നെയായിരുന്നു. തന്റെ പിറന്നാൾ ദിനത്തിൽ പ്രധാനപ്പെട്ട ഒരു വ്യക്തി ജീവിതത്തിൽ നിന്ന് പോയി എങ്കിലും അഭയ നിരാശയിലായിരുന്നില്ലെന്നാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
Post Your Comments