
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്ന് നടി ശ്രീനിതി. അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ശ്രീനിതി താൻ മാത്രമല്ല അമ്മയും കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നു പറയുന്നു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള്‍ തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞു. എന്നാല്‍, ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നു. അവര്‍ കാര്യം അറിയാതെ, ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത നില്‍ക്കാം എന്നും പറഞ്ഞു.
read also: ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം മാത്രമാണ്! ചിപ്പിയുടെ സഹോദരനെക്കുറിച്ച് അച്ചു
എന്നാല്‍, താന്‍ അതല്ല ഉദേശിച്ചത് എന്ന് പറഞ്ഞ അയാള്‍ നല്ല വേഷങ്ങളില്‍ അഭിനയിക്കാനുള്ള അവസരത്തിന് പകരമായി ലൈംഗികമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് സിനിമാ മേഖലയില്‍ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന് അമ്മയോട് തുറന്നു പറയുകയായിരുന്നു. തങ്ങള്‍ അത്തരത്തില്‍ ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍ അല്ലെന്നായിരുന്നു അമ്മ അയാളോട് പറഞ്ഞത്. പക്ഷേ, അയാള്‍ വിടാന്‍ കൂട്ടാക്കിയില്ല. നടി തന്നെ വേണമെന്ന് ഇല്ലെന്നും അമ്മ ആണെങ്കിലും കുഴപ്പം ഇല്ലെന്നും പറഞ്ഞു. ഇത് കേട്ട് തന്റെ അമ്മ വല്ലാതെ വിഷമിച്ചു. ആ ചാന്‍സ് വേണ്ട എന്ന് തീരുമാനിച്ചു.’ – താരം പറഞ്ഞു.
Post Your Comments