ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അച്ചു സുഗന്ദ്. സാന്ത്വനത്തിലെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധനേടുന്നു.
നൃത്തം ചെയ്ത് ലഭിക്കുന്ന കാശ് മുഴുവനും നിർധനർക്കും ക്യാൻസർ രോഗികൾക്കും നൽകുന്ന ചിപ്പിയെന്ന കുട്ടിയുടെ സഹോദരൻ മണികണ്ഠൻ ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനെക്കുറിച്ചാണ് അച്ചുവിന്റെ കുറിപ്പ്
താരത്തിന്റെ പോസ്റ്റ് പൂർണ്ണ രൂപം,
കുറച്ച് നാൾ മുൻപ് എനിക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു..
” നൃത്തം ചെയ്തു ലഭിക്കുന്ന കാശ് മുഴുവനും നിർധനരായ ക്യാൻസർ രോഗികൾക്കും മറ്റ് അസുഖബാധിതർക്കും നൽകി വരുന്ന ചിപ്പി എന്നകുട്ടിയെ കുറച്ചു പേർക്കെങ്കിലും അറിയാം. ഇന്നാ ചിപ്പിയുടെ ഇളയ സഹോദരൻ 5 വയസ് മാത്രമുള്ള മണികണ്ഠൻ ക്യാൻസർ ബാധിതനായി RCC യിൽ ചികിത്സയിൽ ആണ്. ഓരോ കീമോ എടുക്കുമ്പോഴും അവൻ സാന്ത്വനം സീരിയൽ ആണ് കാണുന്നത്.. അവന് ഒത്തിരി ഇഷ്ടം ഉള്ള സീരിയൽ അതാണ്.. ശിവൻ എന്ന കഥാപാത്രം ആണ് അവന്റെ പ്രിയപ്പെട്ടത്.ആ കഥാപാത്രം ചെയ്യുന്ന നടനുമായി അവന് ഫോണിൽ ഒന്ന് സംസാരിക്കണം എന്നൊരു ആഗ്രഹം…അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരാമോ. “
ഇതായിരുന്നു ആ സന്ദേശം.
ശിവേട്ടന്റെ നമ്പർ അപ്പൊത്തന്നെ ഞാൻ അയച്ചുകൊടുത്തു.
രണ്ട് ദിവസത്തിനുശേഷം മണികണ്ഠന്റെ അച്ഛൻ പ്രദീപേട്ടൻ എന്നെ വിളിച്ചു.
നന്ദി അറിയിക്കാനുള്ള വിളിയായിരുന്നു അത്..
ശിവേട്ടനുമായി എന്റെ മകൻ സംസാരിച്ചെന്നും, കുറേ നാളിന് ശേഷം സന്തോഷം കൊണ്ടവൻ തുള്ളിച്ചാടിയെന്നും, ഇതൊക്കെ മോൻ കാരണമാണെന്നും പറഞ്ഞ് പ്രദീപേട്ടൻ കരഞ്ഞു…
മറുപടി പറയാനാവാതെ മരവിച്ച പോലെ ഞാൻ കേട്ടുനിന്നു…
പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു..
പിന്നീടുള്ള വിളികളിൽ പറഞ്ഞറിയിക്കാനാവാത്ത ബന്ധം ഞങ്ങൾതമ്മിലായി..
അവർ നാലുപേരും എന്റെ പ്രീയപ്പെട്ടവരായി..
മണികണ്ഠൻ എന്റെ കുഞ്ഞനുജനായി..
പിന്നീട് കുറച്ചുനാളുകൾക്ക് ശേഷം പ്രദീപേട്ടൻ വളരെ സന്തോഷത്തോടെ എന്നെ വിളിച്ച് ” എന്റെ കുഞ്ഞിന്റെ അസുഖമെല്ലാം മാറി മോനേ.. അവൻ മിടുക്കനായി ” എന്നുപറഞ്ഞു..
കേൾക്കാനാഗ്രഹിച്ച വാക്കുകൾ..
ഇതുവരെ തോന്നാത്ത സംതൃപ്തി..
സന്തോഷം.. ?
സാന്ത്വനം കുടുംബത്തിലെല്ലാർക്കും ഹൃദയം നിറഞ്ഞ് നന്ദിപറഞ്ഞുകൊണ്ട് പ്രദീപേട്ടൻ ഫോൺ കട്ട് ചെയ്തു.
വൈകാതെ തന്നെ സാന്ത്വനം കുടുംബത്തിന്റെ മനസ്സും ഞാൻ നിറച്ചു.
ആ മോനെ കാണണമെന്ന് മനസിലൊരുപാട് ആഗ്രഹമുണ്ടായിരുന്നു..
ആത്മാർത്ഥമായാഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ കൂടെയുണ്ടാകുമെന്നല്ലേ…
22ആം തീയതി ഓച്ചിറയിലെ ശിവശക്തി നൃത്ത സംഗീത വിദ്യാകേന്ദ്രമവതരിപ്പിക്കുന്ന പ്രോഗ്രാമിന്റെ ഇനാഗുറേഷന് എന്നെ ക്ഷണിച്ചു..
അവിടെ എന്നെയും കാത്ത് പ്രദീപേട്ടനും കുടുംബവുയുണ്ടായിരുന്നു…
മണികണ്ഠനെ കണ്ടു…
സ്റ്റേജിൽ വെച്ച് അവനൊരുമ്മയും കൊടുത്തു..
ചിപ്പിമോള് എനിക്ക് തന്ന സമ്മാനവും മനസ്സിൽ ചേർത്തുവെച്ചു..
പുറത്തേക്കിറങ്ങിയപ്പോൾ മോനേ എന്ന് വിളിച്ച് എന്നെ ചേർത്തുപിടിച്ചുകരഞ്ഞ പ്രദീപേട്ടന്റെ മുഖം മനസിലിപ്പോഴും വിങ്ങലുണ്ടാക്കുന്നു… ?
പൊക്കവും വണ്ണവുമില്ലാത്തതിൽ പ്രതിക്ഷേതിച്ച് നടക്കുന്ന എന്റെ മനസിനെ മണികണ്ഠൻ ഒരു പുഞ്ചിരികൊണ്ട് പുച്ഛിച്ചു…?
Post Your Comments