മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ട്വൽത്ത് മാൻ’ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. സക്കറിയ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തിയത്. ഇപ്പോളിതാ, ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടയിൽ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയിലെ ഇന്റിമേറ്റ് സീൻ കാണാൻ കുഴപ്പമൊന്നുമില്ലെന്നും എന്നാൽ, അത്തരം സീനുകൾ ചെയ്യാൻ മടിയുണ്ടെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ക്യാരക്ടർ അങ്ങനെ ഒന്ന് ഡിമാൻഡ് ചെയ്താലും തന്റെ കരിയർ അത് ഡിമാൻഡ് ചെയ്യില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ:
ഒരു സിനിമയിൽ കിസ്സിങ്ങ് സീൻ ഇല്ലെങ്കിൽ ഇമോഷൻസ് കമ്യൂണിക്കേറ്റ് ആവില്ല എന്ന് തോന്നുന്നില്ല. കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ എഴുതാൻ പറ്റുമോ എന്ന് ചോദിക്കും. ഇത്തരത്തിൽ എത്രയോ സ്ക്രിപ്റ്റ് വന്നിട്ടുണ്ട്. ഞാൻ ചെയ്ത സിനിമകളിൽ തന്നെ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സീനുകളോട് എതിർപ്പൊന്നുമില്ല. പക്ഷെ, അത്തരം സീനുകൾക്ക് ഞാൻ റെഡിയായിരിക്കില്ല.
സിനിമയിൽ ഇന്റിമേറ്റ് സീൻ ചെയ്യാൻ എനിക്ക് മടിയുണ്ട്. ഇന്റിമേറ്റ് സീൻ കാണാൻ കുഴപ്പമൊന്നുമില്ല. എല്ലാവരെയും പോലെ കാണും. പക്ഷെ, എങ്ങനെയാണിവർ ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ആലോചിക്കാറുണ്ട്. അത്തരം സീൻ എപ്പോഴാണ് ഇവർ കട്ട് പറയുക എന്നും ആലോചിക്കും. ക്യാരക്ടർ അങ്ങനെ ഒന്ന് ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിൽ, എന്റെ കരിയർ അത് ഒരിക്കലും ഡിമാൻഡ് ചെയ്യില്ല. ഞാനത് സിംപിളായി കട്ട് ചെയ്യാൻ പറയും.
എന്റെ പ്രേക്ഷകർ ഫാമിലി ഓഡിയൻസാണ്. കൺസർവേറ്റീവ് സ്പേസിലാണ് ഞാൻ ചിന്തിച്ച് പോകുന്നത്. പക്ഷെ, ഇപ്പോഴത്തെ ഓഡിയൻസിന്റെ പക്വത നോക്കുകയാണെങ്കിൽ, അവർ ഈ സീനുകളോട് യോജിക്കുന്നവരാണ്. ഇപ്പോഴത്തെ തലമുറ ഇങ്ങനെ റീൽസ് ചെയ്യുന്നത് വരെ കണ്ടിട്ടുണ്ട്. സൊസൈറ്റി മാറിയിട്ടുണ്ട്. പക്ഷെ, ഞാൻ ഇങ്ങനെയാണ്.
Post Your Comments