BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

കരിയറിലെ ഏറ്റവും വലിയ പരാജയവുമായി കങ്കണ: 100 കോടി മുടക്കിയ പുതിയ ചിത്രത്തിന് തിരിച്ചുകിട്ടിയത് 2 കോടി

മുംബൈ: കരിയറിലെ ഏറ്റവും വലിയ പരാജയവുമായി ബോളിവുഡ് താരം കങ്കണ റണൗത്. വലിയ പ്രതീക്ഷകളോടെ തീയറ്ററുകളിലെത്തിയ കങ്കണയുടെ ഏറ്റവും പുതിയ ചിത്രം, ‘ധാക്കഡ്’ കനത്ത പരാജയമായി മാറിയിരിക്കുകയാണ്. നൂറുകോടിക്കടുത്താണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്. എന്നാൽ, ചിത്രത്തിന് ഇതുവരെ വെറും രണ്ടുകോടി രൂപയേ ബോക്സ്ഓഫീസിൽ നിന്ന് നേടാനായുള്ളൂ. മെയ് 20ന് റിലീസ് ചെയ്ത ചിത്രം, പല തീയറ്ററുകളിലും പ്രദർശനം നിർത്തിവെച്ചു.

റിലീസ് ദിവസം തന്നെ മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. റസ്നീഷ് റാസി സംവിധാനം ചെയ്ത ‘ധാക്കഡ്’ ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ കങ്കണ എത്തിയത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അതേസമയം, ഒപ്പമിറങ്ങിയ ‘ഭൂൽ ഭൂലയ്യ 2’ മികച്ച അഭിപ്രായം നേടിയതോടെ ചിത്രത്തിന്റെ കാര്യം പരുങ്ങലിലായി. നിലവിൽ, അക്ഷയ് കുമാർ ചിത്രമായ ‘ഭൂൽ ഭൂലയ്യ 2’ നൂറുകോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.

നിവിൻ പോളിയുടെ പടവെട്ട്: റിലീസ് തീയതി പ്രഖ്യാപിച്ചു

‘ധാക്കഡ്’ പ്രദർശിപ്പിച്ചിരുന്ന പല തീയറ്ററുകളിലും ആളില്ലാത്തതിനാൽ ‘ഭൂൽ ഭുലയ്യ 2’ പ്രദർശിപ്പിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കങ്കണയുടെ തുടർച്ചയായ എട്ടാം ചിത്രമാണ് ഇപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങൾ വൻ പരാജയമായി മാറിയിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button