തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരജോഡികളാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. ഇരുവരുടേയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജൂൺ 9ന് വിഘ്‌നേഷിന്റെയും നയൻസിന്റെയും വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തിരുപ്പതി ക്ഷേത്രത്തിൽ വച്ചാകും വിവാഹം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ, അത്തരത്തിൽ ഒരു വീഡിയോയാണ് വൈറലാകുന്നത്. നയൻതാരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്‌നേഷ് ശിവന്റെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലിൽ നിന്നുള്ള ഈ രംഗം വിഘ്‌നേഷാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ഒരു കുറിപ്പിന് ഒപ്പമാണ് വിഘ്‌നേഷ് ഈ വീഡിയോ പങ്കുവച്ചത്. ‘ഏറ്റവും മികച്ച നാടൻ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലിൽ നിന്ന്. രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകൾ മാത്രമാണ് ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലം’, വിഘ്നേഷ് സമൂഹ മാധ്യമത്തിൽ എഴുതി.
Post Your Comments