![](/movie/wp-content/uploads/2022/05/archana-1.jpg)
നീലത്താരമ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് അർച്ചന കവി. കഴിഞ്ഞ ദിവസം പൊലീസ് നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് അർച്ചന രംഗത്തെത്തിയിരുന്നു. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യുമ്പോൾ, കേരള പൊലീസിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന അർച്ചനയുടെ തുറന്ന് പറച്ചിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോളിതാ, സംഭവത്തിൽ കൊച്ചി പൊലീസ് അന്വേഷണം തുടങ്ങി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. അർച്ചന തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാർ ആരൊക്കെ ആയിരുന്നെന്നാണ് അന്വേഷിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പൊലീസിൽ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിരുന്നു.
‘ജെസ്‌നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു’, ഈ വിവരങ്ങളാണ് അർച്ചന കവി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
Post Your Comments