സൗബിൻ സാഹിർ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിൽ താൻ കയറിപ്പറ്റുകയായിരുന്നുവെന്ന് നടൻ ഷൈൻ ടോം ചാക്കോ. തിരുവനന്തപുരത്ത് തന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിൻ പടം അനൗൺസ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോർട്ട് കൊച്ചിയിൽ ആണെന്ന് സൗബിൻ മറുപടി പറഞ്ഞു.
തന്റെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോൾ ‘എനിക്ക് ഡേറ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ’ എന്ന് ചോദിച്ചു. ‘അതിന് നിന്നെ ആര് വിളിച്ചു?’ എന്നാണ് സൗബിൻ പറഞ്ഞതെന്ന് ഷൈൻ പറയുന്നു.
സിനിമാ മേഖലയിൽ തനിക്ക് നേരത്തെ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോൾ വിളിച്ചില്ലെങ്കിലും നമ്മൾ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ കൂട്ടിച്ചേർത്തു. സൗബിനോടല്ലാതെ മറ്റാരോടും താൻ അങ്ങനെ ചെയ്തിട്ടില്ലെന്നും, തന്റെ സിനിമ ജീവിതത്തിൽ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു പറവയിലേതെന്നും താരം വ്യക്തമാക്കി.
Post Your Comments