
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയ വിഷയത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. സര്‍ക്കാരിന് എല്ലാ കേസിലും ഒരേ നിലപാടാണുള്ളതെന്നും നീതിക്ക് നിരക്കാത്തത് സര്‍ക്കാര്‍ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ, സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാണെന്നും വിസ്മയ കേസിന്റെ വിധി ഇക്കാര്യം ഉറപ്പിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാൽ, സര്‍ക്കാരിനെതിരെ അതിജീവിത ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് താൻ, കൂടുതല്‍ അഭിപ്രായം പറയുന്നില്ലെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
Post Your Comments