CinemaGeneralIndian CinemaMollywoodNEWS

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ നിന്നുപോയതിന്റെ കാരണം ഇതാണ്: വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ

മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവന്‍. മ‍ഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജാക്ക് ആന്റ് ജില്ലാണ് സന്തോഷ് ശിവന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നേരത്തെ, മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം സംവിധാനം ചെയ്യാൻ സന്തോഷിന് പ്ലാൻ ഉണ്ടെന്ന രീതിയിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ചിത്രം പ്രഖ്യാപിച്ചതിന് ശേഷം പിന്നീട് മുന്നോട്ടുപോയില്ല. ഇപ്പോള്‍, അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സന്തോഷ് ശിവന്‍.

സന്തോഷ് ശിവന്റെ വാക്കുകൾ:

മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ ചെയ്യാൻ വളരെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനിച്ചതാണ്. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ട് ചിത്രം നടന്നില്ല. മോഹന്‍ലാലിനെ നായകനായി പിന്നീട് പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഞാൻ പ്ലാൻ ചെയ്ത ചിത്രം പിന്നീട് നടക്കാതെ പോയത്.

മമ്മൂട്ടിയെ വെച്ച് സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചതിനാല്‍ താന്‍ കുഞ്ഞാലി മരക്കാറിൽ നിന്ന് പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. മലയാളത്തില്‍ രണ്ട് കുഞ്ഞാലി മരക്കാറുടെ ആവശ്യമില്ല എന്നായിരുന്നു പ്രിയദർശൻ അന്ന് പറഞ്ഞത്.

എന്നാല്‍, മമ്മൂട്ടി ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകളൊന്നും പിന്നീട് വരാതായതോടെ പ്രിയദര്‍ശന്‍ വീണ്ടും തീരുമാനം മാറ്റി. എട്ടു മാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി – സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലി മരക്കാർ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍, തന്റെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും പ്രിയദർശൻ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട്, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ കുഞ്ഞാലി മരക്കാര്‍ എന്ന ചിത്രം റീലീസ് ചെയ്തു. എന്നാല്‍, ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ, മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button