മാസ്റ്റർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്‍യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു. ദളപതി 67ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിൽ നായികയോ പാട്ടുകളോ ഉണ്ടാകില്ലെന്നാണ് സൂചന. മാസ്സ് ആൻഡ് ക്ലാസ് ലെവലിലുള്ള ചിത്രമാണ് ദളപതി67എന്ന് സംവിധായകൻ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന്നൊരു അവാര്‍ഡ് ചടങ്ങില്‍ ആണ് ലോകേഷ് ദളപതി 67നെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വിക്രമാണ് ലോകേഷ് കനകരാജിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്.
വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ദളപതി 66 ആണ് വിജയ് യുടേതായി ഒരുങ്ങുന്ന ചിത്രം. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ കൊറിയോഗ്രാഫറായി എത്തുന്നത് പ്രഭു ദേവയാണ്. 13 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദളപതി66ൽ അതിഥി വേഷത്തിൽ പ്രഭുദേവ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.
സാധാരണ വിജയ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ഉണ്ടാകില്ലെന്നും, 1990കളിലെ വിജയ് ചിത്രങ്ങൾ പോലെയാണ് സിനിമ ഒരുങ്ങുന്നതെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇമോഷണനൽ ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായിരിക്കും ദളപതി 66 എന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments