താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. നടിയുടെ പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന് സംഘടനയിൽ മെമ്പർഷിപ്പ് ഉണ്ടാകുമെന്നും, മീറ്റിംങ്ങ് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ് ‘അമ്മ’യുടേതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:
രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് ‘അമ്മ’യിൽ മെമ്പർഷിപ്പുണ്ടാകും. പക്ഷെ, മീറ്റിംങ്ങ് മൊബൈലിൽ ചിത്രീകരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു. കാരണം, അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല.’അമ്മ’ ഡാ…സംഘടന…ഡാ…. ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് ‘അമ്മ’യെന്നാണ്. പേറ്റു നോവറിഞ്ഞവരും വളർത്തു നോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.
Post Your Comments