
ടെലിവിഷൻ അവതാരകയായെത്തി മലയാളികളുടെ മനസിൽ ഇടം പിടിച്ചയാളാണ് അശ്വതി ശ്രീകാന്ത്. പിന്നീട്, മിനിസ്ക്രീൻ പരമ്പരകളിലും സിനിമകളിലും അശ്വതി തിളങ്ങി. ചക്കപ്പഴം എന്ന പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ അശ്വതി ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളും വൈറലാകാറുണ്ട്. അശ്വതി പങ്കുവയ്ക്കുന്ന പോസിറ്റീവായ വീഡിയോകള്‍ക്ക് താഴെയും ചിലര്‍ നെഗറ്റീവ് കമന്റുകളുമായി എത്താറുമുണ്ട്. ചില കമന്റുകള്‍ക്ക് ചുട്ട മറുപടിയും താരം നൽകാറുണ്ട്. ഇപ്പോളിതാ, അത്തരത്തില്‍ അശ്വതി നടത്തിയ ഒരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാവുന്നത്.
പെണ്‍കുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു അശ്വതിയുടെ പോസ്റ്റ്. ‘പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രധാന്യം. എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ’, എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഈ കുറിപ്പിന് താഴെയാണ് ഒരാൾ മോശം കമന്റുമായി എത്തിയത്. ‘ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാൻ ശ്രമിക്ക്, എന്നിട്ട് പറയാം കാര്യം’ എന്നായിരുന്നു കമന്റ്.
ഈ കമന്റിന് അശ്വതി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്. ‘അവനവന് ഇഷ്ടമുള്ള വസ്ത്രം ഇടാനും, അഭിപ്രായം പറയാനും സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും. സാരമില്ല കാലം മാറി, ഇനി അങ്ങോട്ട് ഇതൊക്കെ ശീലമാവും’, എന്നായിരുന്നു അശ്വതി മറുപടി നല്‍കിയത്. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ച് രംഗത്തെത്തിയത്.
Post Your Comments