CinemaGeneralLatest NewsNEWS

35 വര്‍ഷം മുമ്പാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, ആ പരിചയം സൗഹൃദമായി വളര്‍ന്നു: ലാലിന് പിറന്നാൾ ആശംസകളുമായി ഷിബു ബേബി ജോണ്‍

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിന് പിറന്നാൾ ആശംസകളുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. 35 വര്‍ഷം മുമ്പാണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്നും ആ പരിചയം സൗഹൃദമായി വളര്‍ന്ന് ഇന്നും അത് നിലനില്‍ക്കുന്നുവെന്നും പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കിൽ കുറിച്ചു.

’35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടു. ആ പരിചയം സൗഹൃദമായി. സൗഹൃദം പിന്നെ സഹോദര നിര്‍വിശേഷമായ സ്‌നേഹമായി. ഇന്ന് ലോകം ആരാധിക്കുന്ന ഈ മഹാകലാകാരനെ എന്റേതെന്ന് പറഞ്ഞു ചേര്‍ത്തുപിടിക്കുമ്പോള്‍ അഭിമാനമാണ്. അഭിമാനമാണ് ഈ സൗഹൃദം. പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍’ ഷിബു ബേബി ജോണ്‍ കുറിച്ചു.

2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചവറയില്‍ ഷിബു ബേബി ജോണ്‍ മത്സരിച്ചപ്പോള്‍ മോഹന്‍ലാല്‍ ആശംസയുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button