CinemaGeneralIndian CinemaLatest NewsMollywood

സംവിധായകനായി ഭീമൻ രഘു: ചാണ പുരോ​ഗമിക്കുന്നു

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഭീമൻ രഘു. 1983ൽ പുറത്തിറങ്ങിയ ഭീമൻ എന്ന ചിത്രത്തിലൂടെ നായകനായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, സ്വഭാവ നടനായും, വില്ലനായും, ഹാസ്യ വേഷങ്ങളിലൂടെയും ഭീമൻ രഘു മലയാള സിനിമയിലെ സജീവ സാന്നിധ്യമായി.

ഇപ്പോളിതാ, സംവിധായകനായി തിളങ്ങാൻ ഒരുങ്ങുകയാണ് താരം. ചാണ എന്ന ചിത്രത്തിലൂടെയാണ് ഭീമൻ രഘു സംവിധായകന്റെ കുപ്പായം അണിയുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നതും ഭീമൻ രഘു തന്നെയാണ്. ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിൻറെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.

സിനിമയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും ഭീമൻ രഘു തന്നെയാണ്. ചിത്രത്തിൻറെ അണിയറ പ്രവർത്തനങ്ങൾ എറണാകുളം തമ്മനത്തെ കെ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്.

‘ഒരിക്കൽ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്നാട് സ്വദേശിയെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചാണ സിനിമയായി മാറുന്നത്. ഒരു പക്ഷേ മലയാള സിനിമയിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേത്’, ഭീമൻ രഘു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button