കഴിഞ്ഞ ദിവസമാണ് താന്‍ പുനര്‍വിവാഹിതനായ വിവരം സംഗീത സംവിധായകന്‍ ഡി. ഇമ്മന്‍ ആരാധകരെ അറിയിച്ചത്. അമാലി ഉബാള്‍ഡുമായി മേയ് 15നായിരുന്നു വിവാഹം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവിക്കുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണ് ഇതെന്ന കുറിപ്പോടെ അമാലിക്കും മകള്‍ നേത്രയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ ഇമ്മൻ പങ്കുവച്ചിരുന്നു. എന്നാൽ, ഇമ്മനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഭാര്യ മോണിക.
ഇമ്മന്റെ വിവാഹ ജീവിതത്തിനു ആശംസകള്‍ നേര്‍ന്ന മോണിക, തന്റെയും മക്കളുടേയും പകരക്കാരെ ഇത്ര എളുപ്പം കണ്ടെത്താനാവുമെന്ന് കരുതിയില്ലെന്നും കുറിപ്പിൽ പറയുന്നു. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ വിഡ്ഢിയാണെന്നും മോണിക കുറിക്കുന്നു.
കുറിപ്പ് പൂർണ്ണ രൂപം,
പ്രിയപ്പെട്ട ഡി ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം നിങ്ങള്‍ക്കൊപ്പം ജീവിച്ച ഒരാള്‍ക്ക് പകരം ഇത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് മറ്റൊരാളെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍, നിങ്ങളെപ്പോലുള്ള ഒരാള്‍ക്കൊപ്പം ജീവിതം നശിപ്പിച്ച ഞാനൊരു വിഡ്ഢിയാണ്.
എനിക്ക് ആത്മാര്‍ത്ഥമായി കുറ്റബോധമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി നിങ്ങള്‍ നിങ്ങളുടെ സ്വന്തം കുട്ടികളെ കാണുകയോ കെയര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. അവരുടെ പകരക്കാരെയും നിങ്ങള്‍ കണ്ടെത്തിയെന്നതില്‍ എന്നെ അത്ഭുതപ്പെടുത്തുന്നു.
നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അവരെ കെയര്‍ ചെയ്യുന്നുണ്ടെന്നും അവര്‍ക്കായാണ് കല്യാണം കഴിക്കുന്നതെന്നും അഭിനയിക്കുകയാണ് നിങ്ങള്‍. നിങ്ങള്‍ സിനിമയിലും അഭിനയിക്കണം. എന്റെ നിശബ്ദത നിങ്ങള്‍ക്ക് ഒരുപാട് ധൈര്യം നല്‍കി. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. എന്തൊക്കെ സംഭവിച്ചാലും എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്നും സംരക്ഷിക്കും. ആവശ്യമെങ്കില്‍ പുതിയ കുഞ്ഞിനേയും ഞാന്‍ സംരക്ഷിക്കും. ഹാപ്പി മാരീഡ് ലൈഫ്.
Post Your Comments