ദൃശ്യ 2വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കെ ആര് കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 20 ന് ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഇപ്പോളിതാ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ജീത്തു വിശേഷങ്ങള്‍ പങ്കുവച്ചത്. തന്നെ സംബന്ധിച്ച് ഈ സിനിമ വളരെ വ്യത്യസ്തമായിട്ടുള്ള ഒന്നാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്.
ജീത്തു ജോസഫിന്റെ വാക്കുകൾ:
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സുഹൃത്തായ കൃഷ്ണകുമാറാണ്. രണ്ടര വര്‍ഷം മുമ്പ് എന്റെയടുത്ത് വന്ന് കൃഷ്ണകുമാര്‍ ഒരാശയം പറഞ്ഞതാണ്. ചിത്രത്തിന്റെ കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഒന്നുങ്കില്‍ സ്ക്രിപ്റ്റ് വായിക്കണം. അല്ലെങ്കില്‍ സിനിമ കാണണം. കാരണം വലിയ താരനിരയുണ്ട്. ശരിക്കും 12 പേരാണ് ഈ സിനിമയുടെ നായകര്‍.
ഒരു ഹീറോ ബേസ് സിനിമ അല്ല ഇത്. 12 പേരുടെ കഥയാണ്. അഞ്ച് മറ്റ് താരങ്ങളുമുണ്ട്. ചിത്രത്തിന്റെ സീന്‍ ഓര്‍ഡറാണ് ആദ്യം ലാലേട്ടനോട് പറഞ്ഞത്. ലാലേട്ടന് ആശയം ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒറ്റ ലൊക്കേഷനിലാണ്.
ഞാന്‍ ഇതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല. ട്വല്‍ത്ത് മാന്‍ ഒരു മിസ്റ്ററി മൂവിയാണ്. പഴയ കാലത്ത് അഗത ക്രിസ്റ്റി കഥകളുടെ സമാനമായ ഒരു സിനിമയാണ്. സസ്പെന്‍സാണ് ഹൈലൈറ്റ്. എനിക്ക് തോന്നുന്നു മലയാളത്തില്‍ ഇങ്ങനെയൊരു പാറ്റേണ്‍ അടുത്ത കാലത്ത് വന്നിട്ടില്ല.
ദൃശ്യം ടീം തന്നെയാണ് ട്വല്‍ത്ത് മാനിലും വന്നിരിക്കുന്നത്. എന്നാൽ, ദൃശ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് ഇത്. 25 ദിവസം ലാലേട്ടന് ഞങ്ങളുടെ കൂടെ ഒരു ലൊക്കേഷനില്‍ ഉണ്ടായി. നല്ല ഇന്‍ട്രാക്ഷന്‍സ് ഉണ്ടായി. എല്ലാം കൊണ്ടും നല്ല ഓര്‍മകളുള്ള ഒരു സിനിമയാണ് ഇത്.
Post Your Comments