രണ്ട് ദശലക്ഷം വരിക്കാരുടെ കുറവ് പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ, സാമ്പത്തിക ലാഭമില്ലെന്ന് കാണിച്ച് ആഗോള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് 150 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. യുഎസ് ആസ്ഥാനമായുള്ള ജീവനക്കാരെയാണ് കൂടുതലും പിരിച്ചുവിട്ടിരിക്കുന്നത്. നിലവില്‍ കമ്പനിയില്‍ 11,000 ജീവനക്കാരാണ് ഉള്ളത്.
read also: കത്തുന്ന മലയിൽ നിന്നുള്ള ദൃശ്യങ്ങൾക്കൊപ്പം ടിക്ക് ടോക്ക്: നടിയ്ക്ക് നേരെ വിമർശനവുമായി സോഷ്യൽ മീഡിയ
പിരിച്ചുവിട്ടവരിൽ ഉന്നത റാങ്കിലുള്ള ജീവനക്കാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ ഏകദേശം 25 ജീവനക്കാരെയും എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്ന് ഏകദേശം ഒരു ഡസനോളം കരാര്‍ ജീവനക്കാരെയും നെറ്റ്ഫ്ലിക്സ് നേരത്തെ പിരിച്ചുവിട്ടിരുന്നു.
Post Your Comments