മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതി നേടിയ ബോളിവുഡ് താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിലും തന്റെ സ്ഥാനം സ്വന്തമാക്കിയ പ്രിയങ്കയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുഖം മുഴുവന്‍ പരിക്കേറ്റ് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.
read also: ഒരുമിച്ച് താമസം തുടങ്ങിയത് നാളുകൾക്ക് മുൻപ്: നടി പല്ലവിയുടെ മരണത്തിൽ കാമുകൻ അറസ്റ്റില്‍
നിങ്ങള്‍ക്കും ജോലിയില്‍ ബുദ്ധിമുട്ടേറിയ ദിവസമായിരുന്നോ എന്ന അടിക്കുറിപ്പില്‍ പരിക്കേറ്റ ചിത്രങ്ങള്‍ പ്രിയങ്ക തന്നെയാണ് പങ്കുവച്ചത്. സിറ്റാഡെലിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്. നിരവധി താരങ്ങളും ആരാധകരും ആശങ്ക പങ്കുവച്ച് എത്തിക്കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ പരിക്ക് പറ്റിയോ, അതോ മേക്കപ്പ് ആണോ എന്ന ചോദ്യവുമായി നിരവധി പേര്‍ എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല.
Post Your Comments