CinemaGeneralIndian CinemaLatest NewsMollywood

ഒറക്കിൾമുവീസ് കേരളത്തിൽ പ്രവർത്തനം വിപുലമാക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ സിനിമാ മാർക്കറ്റിംഗ് പ്ലാറ്റ്‍ഫോമായ ചെന്നൈ ആസ്ഥാനമായിട്ടുള്ള ഒറക്കിൾമുവീസ് കേരളത്തിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. സിനിമയുടെ വ്യാപാര മേഖലയിൽ സാങ്കേതികമായ വലിയ മാറ്റവും പുരോഗതിയും കൈവരുത്തുവാനുള്ള ലക്ഷ്യത്തോടെ തുടങ്ങിയ സംരംഭം മലയാള സിനിമാ നിർമ്മാതാക്കളുടെ സഹകരണത്തോടെയാണ് കേരളത്തിൽ അതിൻ്റെ സേവനം വിപുലപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ മലയാള സിനിമാ നിർമ്മാതാക്കൾക്കായി നടത്തിയ മീറ്റിംഗുകളിൽ ഒറക്കിൾമുവീസിൻ്റെ കേരളത്തിൻ്റെ ചുമതല വഹിക്കുന്ന നിർമ്മാതാവ് പി. രാമകൃഷ്ണൻ, കമ്പനിയുടെ സാരഥികളായ സെന്തിൽനായകം, ജി. കെ. തിരുനാവുക്കരശ് എന്നിവർ സ്ഥാപനത്തിൻ്റെ പ്രവർത്തനത്തെ കുറിച്ചും നിർമ്മാതാക്കൾക്ക് എൻ.എഫ്.റ്റി യിലൂടെ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വിവരിച്ചു.

യോഗത്തിൽ വിശിഷ്ട അതിഥികളായി കേരളാ ഫിലിം ചേംബർ പ്രസിഡൻ്റ്  ജി. സുരേഷ് കുമാർ, ഫെഫ്ക ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് കല്ലിയൂർ ശശി എന്നിവർ പങ്കെടുത്തു. നിർമ്മാതാക്കളെ ഗുണഭോക്താക്കളാക്കുന്ന ഈ നൂതന ആശയങ്ങൾക്കും അതിന് ചുക്കാൻ പിടിക്കുന്ന ഒറക്കിൾമുവീസിനും പൂർണ പിന്തണയാണ് ഇവർ അറിയിച്ചിരിക്കുന്നത്.

എൻ.എഫ്.റ്റി സുതാര്യമായ മികച്ച ബ്ലാക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മാതാക്കൾക്കും , ഒറ്റിറ്റി സ്ഥാപനങ്ങൾക്കും സിനിമകളുടെ അവകാശം നേരിട്ട് വിൽക്കുവാനും, വാങ്ങുവാനും മാർഗ്ഗ നിർദ്ദേശങ്ങളും അവസരവും നൽകുന്നു എന്നതാണ് സവിശേഷത. എൻ.എഫ്.റ്റി യിലൂടെ, നിർമ്മാതാവിന് തൻ്റെ സിനിമയുടെ ഉടമസ്ഥാവകാശ വിവരങ്ങൾ നേരിട്ടോ ഡിജിറ്റലിലൂടെയോ ടോക്കൺ ക്രമീകരിച്ച് ബ്ലാക്ക് ചെയിൻ എന്ന വിപുലമായ ഫയലുകളിൽ ശേഖരിച്ച് വെച്ച് സുരക്ഷിത മാർഗത്തിലൂടെ വാങ്ങുവാനും വിൽക്കുവാനും കഴിയുന്നു.

ആയിരത്തിൽ പരം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ , ഹിന്ദി സിനിമകളുടെ നിർമ്മാതാക്കൾ ഒറക്കിൾമുവീസിൽ തങ്ങളുടെ സിനിമകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടാതെ, ഈ സ്ഥാപനത്തിന് കേന്ദ്ര സർക്കാരിൻ്റെ സീഡ് ഫണ്ടിങ്ങും ലഭിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യൻ സിനിമകളെയും ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച് എൻ.എഫ്.റ്റി യിലൂടെ നിർമ്മാതാവിന് കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുക എന്നതും ഒറക്കിൾമുവീസിൻ്റെ ലക്ഷ്യമാണ്.

shortlink

Post Your Comments


Back to top button