പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നടിയ്ക്കും ഭർത്താവിനും തടവ് ശിക്ഷ. ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്‍ത്താവ് വിക്ടറും ചേർന്ന് 2005 മുതല്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നതായാണ് പരാതി.
ഇരുവര്‍ക്കുമെതിരെ 14 കേസുകളാണ് ചുമത്തിയിരിക്കുന്നത്. സാറക്ക് എട്ട് വർഷവും ഭര്‍ത്താവ് വിക്ടറിന് 15 വര്‍ഷവുമാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്. വിക്ടറാണ് സാറയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
2016-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രമായ ഡോക്ടര്‍ സ്ട്രേഞ്ചില്‍ ബ്രൂണറ്റ് സീലറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് സാറാ ഫിത്തിയന്. നോട്ടിങ്ങ്ഹാം ഷെയറില്‍ ആയോധന പരിശീലക കൂടിയാണ് താരം. ഇവരുടെ കൂടെ ഒപ്പം പരീശിലനം നടത്തിയ പതിനഞ്ചുകാരിയാണ് പീഡനത്തിനിരയായത്. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ശാരീരികമായും കുട്ടിയെ ഉപദ്രവിച്ചിരുന്നു.
Post Your Comments