അക്ഷയ് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചരിത്ര സിനിമ ‘പൃഥ്വിരാജ്’ പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ, ഈ സിനിമ ചെയ്യാനായി നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന് ഡോ. ചന്ദ്ര പ്രകാശ് ദ്വിവേദി.
‘സിനിമയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി 50,000 തരം വസ്ത്രങ്ങളും 500 തലപ്പാവുകളുമാണ് തയ്യാറാക്കിയത്. ‘പൃഥ്വിരാജ്’ പോലൊരു സിനിമ സ്ക്രീനിലെത്തിക്കുമ്പോള്‍ ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരുന്നു. അന്നത്തെ കാലത്ത് രാജാക്കന്മാര് മുതല്‍ സാധാരണക്കാര്‍ വരെ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ അതേ മാതൃകയില്‍ തന്നെയാണ് എല്ലാവര്ക്കും തയ്യാറാക്കിയിരുന്നത്. പക്ഷേ തലപ്പാവുണ്ടാക്കാന്‍ മാത്രമായി ഒരു വിദഗ്ധന്‍ തന്നെ ഉണ്ടായിരുന്നു’ പ്രകാശ് ദ്വിവേദി പറഞ്ഞു.
ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലാറാണ് നായികയായി എത്തുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പൃഥ്വിരാജ് ചൗഹാന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ പൃഥ്വിരാജ് ചൗഹാനായി ചിത്രത്തിലെത്തും.
Post Your Comments