BollywoodCinemaGeneralIndian CinemaLatest News

അത് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു, പരിഹാസത്തിന് നന്ദി: അമിതാഭ് ബച്ചൻ

ഇന്ത്യൻ സിനിമാ ലോകത്തിന്റെ ബി​ഗ് ബിയാണ് അമിതാഭ് ബച്ചന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ ബച്ചൻ തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റും അതിന് താഴെ വന്ന ട്രോളുകളുമാണ് ചർച്ചയാവുന്നത്. തനിക്ക് നേരെ ഉണ്ടായ ട്രോളുകൾക്ക് മറുപടിയായി പുതിയ പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്.

ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് അമിതാഭ് ബച്ചന് നേരെ ട്രോൾ മഴ ഉണ്ടായത്. ഇതിന് മറുപടിയായാണ് നടൻ എത്തിയത്. രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാൽ ഉണർന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.

‘പരിഹാസത്തിന് നന്ദി. രാത്രി മുഴുവൻ ജോലി ചെയ്തു, വൈകിയാണ് ഉണർന്നത്. അങ്ങനെ ആശംസ താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോൾ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കാം’, അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ എഴുതി.

അതേസമയം, അയാൻ മുഖർജി ഒരുക്കുന്ന ‘ബ്രഹ്മാസ്ത്ര’യാണ് അമിതാഭിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രൺബീർ കപൂറും ആലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘ഉഞ്ചൈ’, ഹോളിവുഡ് ചിത്രം ‘ദ ഇന്റേൺ’ എന്നതിന്റെ ഹിന്ദി റീമേക്കിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button