
തന്റെ കരിയറിലെ തുടര്‍ച്ചയായ പൊലീസ് വേഷങ്ങളെ കുറിച്ച് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രജിത്ത് സുകുമാരൻ. സുരാജും ഇന്ദ്രജിത്തും ഒരുമിക്കുന്ന ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ പത്താം വളവ് കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്.
‘തുടര്‍ച്ചയായി പൊലീസ് വേഷങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ വീട്ടില്‍ ഒരു പൊലീസ് യൂണിഫോം തുന്നിവെക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഞാന്‍ ചെയ്യുന്ന മിക്ക കഥാപാത്രങ്ങളും പൊലീസ് വേഷങ്ങളാണെങ്കിലും ഓരോന്നും ഓരോ കഥാപാത്രങ്ങള്‍ ആണല്ലോ. അവരുടെ കഥകള്‍ വ്യത്യസ്തമാണ്. അവരുടെ ജീവിത സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അവരുടെ ഫാമിലി വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അതിന്റേതായ വ്യത്യാസം ഈ പറഞ്ഞ വേഷങ്ങളിലെല്ലാം ഉണ്ട്’.
Read Also:- കൗതുകം ഉണർത്തുന്ന സോഷ്യൽ മീഡിയ ഗെയിമുമായി 12th മാൻ ടീം: മെയ് 20 മുതൽ ചിത്രം ഡിസ്നി-ഹോട്ട്സ്റ്റാറിൽ
‘ഇതിന് മുമ്പ് ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായി തന്നെ ചെയ്ത ഒരു കഥാപാത്രമാണ് പത്താം വളവിലെ സേതു. വളരെ സോഫ്റ്റ് ആയിട്ടുള്ള പൊലീസ് ഓഫീസറാണ്. നൈറ്റ് ഡ്രൈവിലൊക്കെ കണ്ടപോലെ ഫയര്‍ബ്രാന്റ് പൊലീസ് ഓഫീസറല്ല. കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസിലാവുന്ന, എല്ലാത്തിലും നന്മ കാണാന്‍ ആഗ്രഹിക്കുന്ന അങ്ങനെത്തെ ഒരാളാണ്. കുറുപ്പില്‍ ചെയ്ത കൃഷ്ണദാസില്‍ നിന്നും നൈറ്റ് ഡ്രൈവില്‍ ചെയ്ത ബെന്നിയിൽ നിന്നും വ്യത്യസ്തനാണ് സേതു’ ഇന്ദ്രജിത്ത് പറയുന്നു.
Post Your Comments