BollywoodGeneralLatest NewsMovie GossipsNEWS

അവന്തികയുമായുള്ള വിവാഹജീവിതം അവസാനിച്ചു: താര ദാമ്പത്യത്തിനു വിള്ളൽ വീഴ്ത്തിയത് തെന്നിന്ത്യൻ നടിയോ?

അവന്തികയ്ക്കൊപ്പം ഇനി വിവാഹജീവിതം തുടരാന്‍ താത്പര്യമില്ല

ഗോസിപ്പ് കോളങ്ങളിലെ ചൂടൻ ചർച്ചയാകുകയാണ് നടൻ ഇമ്രാന്‍ ഖാന്റെ ദാമ്പത്യ ജീവിതം. ജാനേ തൂ യാ ജാനേ നാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡില്‍ താരമായ ഇമ്രാന്‍ ഖാന്‍ പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്ത് കൂടിയായ അവന്തിക മാലിക്കിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. എന്നാൽ, ഇപ്പോൾ ഈ വിവാഹ ബന്ധം അടഞ്ഞ ഒരു അധ്യായമാണെന്നു ഇമ്രാൻ ഖാൻ പറഞ്ഞതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

2019 മുതല്‍ ഇമ്രാനും അവന്തികയും വേര്‍പിരിഞ്ഞാണ് താമസം. എട്ടു വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്ത ആരാധകരെ നിരാശയിലാഴ്ത്തി. എന്നാൽ, ഇമ്രാനും അവന്തികയും നിയമപരമായി വിവാഹബന്ധം ഇതുവരെ വേര്‍പെടുത്തിയിട്ടില്ല. അവന്തികയ്ക്കൊപ്പം ഇനി വിവാഹജീവിതം തുടരാന്‍ താത്പര്യമില്ലെന്നാണ് ഇമ്രാന്‍ പറയുന്നത്. ഇരുവരെയും ഒന്നിപ്പിക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ, അതൊരു അടഞ്ഞ അധ്യായമാണെന്നായിരുന്നു നടന്റെ മറുപടി.

read also: കൗതുകം ഉണർത്തുന്ന സോഷ്യൽ മീഡിയ ഗെയിമുമായി 12th മാൻ ടീം: മെയ് 20 മുതൽ ചിത്രം ഡിസ്നി-ഹോട്ട്സ്റ്റാറിൽ

വേര്‍പിരിയലിനെക്കുറിച്ച് ഇതുവരെയും താരങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. ഈ ബന്ധത്തിൽ വില്ലനായത് തെന്നിന്ത്യന്‍ നടി ലേഖ വാഷിങ്ടണുമായുള്ള അടുത്ത ബന്ധമാണെന്നാണ് ഗോസിപ് കോളങ്ങളിലെ ആരോപണം. ലേഖയുടെ ഭര്‍ത്താവ് പാബ്‌ലോ ചാറ്റര്‍ജിയുടെ സുഹൃത്തായിരുന്നു ഇമ്രാന്‍. അങ്ങനെയാണ് ഇരുവരും തമ്മില്‍ അടുത്ത ബന്ധം രൂപപ്പെട്ടത്.

ദാമ്പത്യ ജീവിതത്തിലെ വിള്ളലിന് പിന്നാലെ, സിനിമാരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍. ഇനി സിനിമയിലേക്കും ഇല്ലെന്നാണ് ഇമ്രാന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button