CinemaGeneralIndian CinemaLatest NewsMollywood

പൂര്‍ണമായും അതിജീവിതക്കൊപ്പം, എന്തു കൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്: മല്ലിക സുകുമാരന്‍

നടിയെ ആക്രമിച്ച കേസില്‍ താന്‍ പൂര്‍ണമായും അതിജീവിതക്കൊപ്പമാണെന്ന് നടി മല്ലിക സുകുമാരന്‍. കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്‌ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാമെന്നും മല്ലിക പറഞ്ഞു.

മല്ലിക സുകുമാരന്റെ വാക്കുകൾ:

ഈ അതിജീവിത എന്ന കുട്ടിയോട് ഒരു അമ്മയ്ക്ക് ഉള്ളത് പോലെയുള്ള വാത്സല്യമോ സങ്കടമോ ഒക്കെയുണ്ട്. അത് പറയാന്‍ ഒരു മടിയും ഇല്ല. ആര് ചെയ്തു എന്നതല്ല. ആര് ചെയ്താലും എപ്പോള്‍ ചെയ്താലും നൂറ് ശതമാനം ശിക്ഷാര്‍ഹമാണ്. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ട്. നീതി ലഭിക്കാന്‍ ഇത്ര വൈകുന്നത് എന്തു കൊണ്ടാണെന്നതില്‍ അത്ഭുതമുണ്ട്.

കേസിലെ പ്രതികളെ ന്യായീകരിക്കാന്‍ നടക്കുന്നവരുടെ സ്വന്തം ഭാര്യയ്‌ക്കോ പെങ്ങള്‍ക്കോ ഇങ്ങനെ സംഭവിക്കുമ്പോള്‍ അവരുടെ തനിനിറം കാണാം. എന്തു കൊണ്ടാണ് ഇതിനൊക്കെ തക്കതായ ശിക്ഷ ലഭിക്കാത്തത്. അതിലൊന്നും താമസം വരുത്തരുത്. ഗള്‍ഫ് നാടുകളിലൊക്കെ പരസ്യമായി പിറകിലേക്ക് കൈ കെട്ടി വെടി വെച്ചിടുകയാണ്. ചോദ്യവും ഉത്തരവുമൊന്നും അധികമില്ല. അങ്ങനെ പേടിപ്പിക്കുന്ന ശിക്ഷ കിട്ടിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ കൂടിക്കൊണ്ടിരിക്കും.

 

shortlink

Related Articles

Post Your Comments


Back to top button