CinemaGeneralLatest NewsMollywoodNEWS

‘കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട’: താൻ എല്ലാത്തിനെയും കഴിക്കുമെന്ന് നിഖില വിമല്‍

കോഴിക്കോട്: ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ലെന്നും താരം പറഞ്ഞു. മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ അത് എല്ലാ മൃഗങ്ങളുടെയും കാര്യത്തിൽ ഉണ്ടാകണമെന്നും അല്ലാതെ പശുവിന്റെ കാര്യത്തിൽ മാത്രമാകരുതെന്നും നിഖില പറയുന്നു. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്‌റ്റോണ്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’, നിഖില പറഞ്ഞു.

Also Read:ഗുരു സോമസുന്ദരവും ആശാ ശരത്തും ആദ്യമായി ഒന്നിക്കുന്ന ‘ഇന്ദിര’ ചിത്രീകരണം ആരംഭിച്ചു

അഭിമുഖത്തിനിടെ കുസൃതി ചോദ്യവുമായി ബന്ധപ്പെട്ട സെഗ്മെന്റില്‍ മറുപടി പറയുകയായിരുന്നു നിഖില വിമല്‍. ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോൾ വെട്ടാൻ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില തന്റെ വ്യക്തമായ രാഷ്ട്രീയ നിലപാട് പറഞ്ഞത്. നിഖില വിമലിന്റെ മറുപടി സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു.

അതേസമയം, നിഖില വിമല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ജോ ആന്‍ഡ് ജോ’ തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരു കുടുംബത്തിലെ ജോമോള്‍, ജോമോന്‍ എന്ന സഹോദരന്റെയും സഹോദരിയുടെയും കഥയാണ് ജോ ആന്‍ഡ് ജോ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button