നടിയും മോഡലുമായ ഷഹനയുടെ മരണവാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. താരത്തിന്റെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണമെന്നു നടിയ്ക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവച്ച് നടൻ മുന്ന.
‘നമ്മള് ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന്റെ അവസാന ദിവസമെടുത്ത ചിത്രം. വാഗ്ദാനമായിരുന്ന നടി. സത്യം പുറത്തുവരിക തന്നെ വേണം. നീ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ -എന്നാണ് മുന്ന കുറിച്ചത്.
read also: ജീവിതത്തിൽ അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് ശുഭാപ്തി വിശ്വാസം സമ്മാനിക്കുന്ന ‘മേരി ആവാസ് സുനോ’
കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയാണ് മരണമെന്നാണ് ഭർത്താവ് പറയുന്നു. എന്നാൽ, പണത്തിനായി മകളെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ഷഹനയുടെ അമ്മ രംഗത്തുവന്നു. സംഭവത്തില്‍, ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹനയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നും മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതു കൊലപാതകം തന്നെയാണെന്നും അമ്മ പറഞ്ഞു.
Post Your Comments