
ജയസൂര്യ നായകനായെത്തുന്ന ‘മേരി ആവാസ് സുനോ’യിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘പ്രണയമെന്നൊരു വാക്ക്’ എന്ന ഗാനമാണ് ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതമൊരുക്കി ആൻ ആമിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മെയ് 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയ്‌ക്കൊപ്പം മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്നു. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ, സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ജി. പ്രജേഷ് സെന്നാണ്.
ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്. രജപുത്ര റിലീസ് വിതരണം നിർവ്വഹിക്കുന്ന ചിത്രം യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷാണ് നിർമ്മിക്കുന്നത്.
ജോണി ആൻ്റണി, സുധീർ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്.
എഡിറ്റർ ബിജിത് ബാലയാണ്. സംഗീതം എം ജയചന്ദ്രൻ, വരികൾ ബി കെ ഹരി നാരായണൻ, സൗണ്ട് ഡിസൈൻ – അരുൺ വർമ്മ , ചീഫ് അസോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പനംകോട്. പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, ഡയറക്ടേഴ്സ് അസിസ്റ്റന്‍റ് – എം.കുഞ്ഞാപ്പ.
Post Your Comments