ലോക മാതൃദിനത്തില്‍ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രശസ്ത ഹോളിവുഡ് താരം ഡെമി മൂര്‍. അമൃതാനന്ദമയിയുടെ കൂടെ നിൽക്കുന്ന പെണ്‍മക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് ഡെമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
‘ഹാപ്പി മദേഴ്സ് ഡേ! പരിമിതികളില്ലാത്ത യഥാർത്ഥ സ്നേഹത്തിലേക്ക് വഴി തെളിച്ചവര്‍ക്കും സ്നേഹം കൊണ്ട് എന്റെ വഴിയില്‍ പ്രകാശം നിറയ്ക്കുന്ന പെണ്മക്കള്ക്കും അളവറ്റ നന്ദി’ ഡെമി മൂര്‍ ചിത്രത്തിനൊപ്പം ഇൻസ്റ്റയിൽ കുറിച്ചു.
Read Also:- തിയേറ്റർ ഇളക്കി മറക്കാൻ ശിവകാർത്തികേയൻ: ഡോൺ മേയ് 13ന്
മക്കളായ റൂമെര്‍, സ്കൗട്ട്, ടല്ലുലാ എന്നിവരെയും അമൃതാനന്ദമയിയോട് ചേര്‍ന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം. പ്രമുഖ ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്നു പെണ്മക്കള് ജനിക്കുന്നത്. 1987 ല്‍ വിവാഹിതരായ ഇവര്‍ 2000ല്‍ വേര്‍പിരിഞ്ഞു.
Post Your Comments