
തന്റെ കാറിൽ വണ്ടി കൊണ്ടുവന്ന് ഇടിച്ചശേഷം അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത ആളെ കണ്ടുപിടിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി നടി മഹി വിജ്. രണ്ടു വയസുകാരി മകള്‍ക്കൊപ്പം കാറില്‍ മുംബൈയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് താരത്തിന് നേരെ അതിക്രമം നടന്നത്.
കാറില്‍ വണ്ടി കൊണ്ടുവന്ന് ഇടിച്ചശേഷം അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു വെന്ന് കാറിന്റെ നമ്പര്‍ വ്യക്തമാകുന്ന വീഡിയോയ്ക്കൊപ്പമാണ് താരം വെളിപ്പെടുത്തിയത്. ‘എന്റെ കാറില്‍ ഇടിച്ച ഈ വ്യക്തി മോശമായി എന്നോട് പെരുമാറി. ബലാത്സംഗ ഭീഷണി നടത്തി. ഇയാളുടെ ഭാര്യയും മോശമായി പെരുമാറി. ഞങ്ങള്‍ക്ക് ഭീഷണിയായ ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കണം മുംബൈ പൊലീസ്’.- എന്നാണു വീഡിയോയ്ക്കൊപ്പം മഹി പറയുന്നത്.
read also: ഓഫ് റോഡ് റൈഡില്‍ നടൻ ജോജു: താരത്തിനെതിരെ കേസെടുക്കണം, പരാതിയുമായി കെ.എസ്.യു
മുംബൈ പൊലീസിനെ ടാഗ് ചെയ്ത ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറയു എന്നാണു മുംബൈ പൊലീസിന്റെ പ്രതികരണം. വോര്‍ളി സ്റ്റേഷനില്‍ പോയെന്നു താരം മറുപടിയും കൊടുത്തിട്ടുണ്ട്.
നടന് ജയ് ബനുഷലിയാണ് മഹിയുടെ ഭർത്താവ്.
Post Your Comments