ഇടുക്കി: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന പരാതിയുമായി കെ.എസ്.യു. പരിപാടി സംഘടിപ്പിച്ചവര്‍ക്കും റൈഡില്‍ പങ്കെടുത്ത ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്കി.
read also: ‘എങ്ങനൊക്കെ എങ്ങനൊക്കെ..’: ‘ജാക്ക് ആൻഡ് ജില്ലി’ലെ മനോഹര ഗാനമെത്തി
വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയതെന്നും കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് പ്ലാന്റേഷന് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ് യുവിന്റെ പരാതി.
ഓഫ് റോഡ് മത്സരത്തിൽ ജോജു തന്റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു.
Post Your Comments