കരിക്ക് സീരിസിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് ദീപ തോമസ്. മോഡൽ രംഗത്ത് സജീവമായിരുന്ന താരം വൈറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ നായികയായി ദീപ തിളങ്ങി.
സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കമന്റുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോളിതാ, താരത്തിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ചർച്ചയാവുന്നത്. എന്തൊക്കെ വന്നാലും ആളുകൾ നമ്മെ ജഡ്ജ് ചെയ്യുമെന്നും മറ്റുള്ളവരെയല്ല സ്വയം ഇംപ്രസ് ചെയ്യാനായാണ് ജീവിക്കേണ്ടത് എന്നാണ് ദീപ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഒപ്പം തന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. നടി അനാർക്കലി മരക്കാർ എടുത്ത ചിത്രമാണ് ദീപ പങ്കുവച്ചിരിക്കുന്നത്.
‘എങ്ങനെയൊക്കെയായാലും, എന്തൊക്കെയായും ഏറ്റവും അവസാനം ഏതു വിധേനയും ആളുകൾ നിങ്ങളെ ജഡ്ജ് ചെയ്യും. അതുകൊണ്ട് മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്നതിനുവേണ്ടിയല്ല നിങ്ങൾ ജീവിക്കേണ്ടത്. നിങ്ങളെ സ്വയം ഇംപ്രസ് ചെയ്യാൻ വേണ്ടി ജീവിക്കൂ’, എന്നാണ് ദീപ തോമസ് കുറിച്ചത്. താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. താരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തുന്നത്.
Post Your Comments