CinemaGeneralIndian CinemaLatest NewsMollywood

ന്യൂഡായി അഭിനയിക്കേണ്ട രം​ഗം ഉണ്ടായിരുന്നു, ആ ചിത്രം വേണ്ടെന്ന് വച്ചു: ഷംന കാസിം പറയുന്നു

നർത്തകിയായും നടിയായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെൺകുട്ടി എന്ന കമൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ 16 വർഷക്കാലമായി മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ ഷംന തിളങ്ങി. തെലുങ്കിലും തമിഴിലുമെല്ലാം ഇപ്പോൾ താരം സജീവമാണ്. ഇപ്പോളിതാ, ഒരു സിനിമയിൽ തന്നെ കാസ്റ്റിങിന് വിളിച്ചതും അത് നിരസിക്കാൻ ഉണ്ടായ കാരണവും വ്യക്തമാക്കുകയാണ് ഷംന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഷംനയുടെ വാക്കുകൾ:

ഒരു വലിയ പ്രോജക്ടിൽ എനിക്ക് പ്രധാന വേഷം ലഭിച്ചിരുന്നു. പക്ഷെ, അതിൽ ഒരു സീനിൽ ന്യൂഡ് ആയി അഭിനയിക്കേണ്ടത് കാരണം താൻ ആ സിനിമ നിരസിച്ചു. അത്തരം സീനുകളിൽ ഞാൻ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാൻ കഴിയില്ല. അത്തരം സീനുകളിൽ ഞാൻ അഭിനയിക്കില്ല. എനിക്ക് അത് ചെയ്യാൻ കഴിയില്ല. എത്ര വലിയ സിനിമയാണെങ്കിലും അങ്ങനെ അഭിനയിക്കാൻ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഞാൻ എനിക്ക് തന്നെ ചില നിയന്ത്രണങ്ങൾ വച്ചിട്ടുണ്ട്.

അതൊരു വലിയ ഓഫർ ആയിരുന്നെന്നും ആത്മവിശ്വാസം ഇല്ലാതെ അഭിനയിച്ചാൽ ആ സിനിമയെ തന്നെ നശിപ്പിക്കാൻ കാരണം ആകും. നൃത്തത്തിനും സിനിമക്കും ഒരേപോലെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എന്റെ രണ്ട് കണ്ണുകളാണ് സിനിമയും നൃത്തവും . ആദ്യമൊക്കെ ഡാൻസിനോടായിരുന്നു കമ്പം പിന്നീടാണ് സിനിമയോടുള്ള അതിയായ ഭ്രമം തുടങ്ങിയത്. ഇപ്പോൾ രണ്ടും പ്രിയപ്പെട്ടതാണ്. വിവാഹം കഴിഞ്ഞാൽ സിനിമ ജീവിതം അവസാനിപ്പിക്കണമെന്ന് വിചാരിക്കും. പക്ഷെ അത് ഒരു വിചാരം മാത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button