CinemaGeneralIndian CinemaKollywoodLatest News

കാത്തിരുന്ന കല്യാണം: നയൻതാരയും വിഘ്നേഷ് ശിവനും ജൂണിൽ വിവാഹിതരാവുന്നു

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു. ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വച്ച് ജൂൺ 9 നാണ് വിവാഹം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിലാകും ഇരുവരും വിവാഹിതരാവുക. പിന്നീട്, മാലിദ്വീപിൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിവാഹ വിരുന്ന് സംഘടിപ്പിക്കും.

2011-ൽ പുറത്തിറങ്ങിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചു വന്നത് 2015 ൽ വിഘ്നേഷ് ഒരുക്കിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ ചിത്രത്തിന്റെ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022 ൽ ഇരുവരും നേരത്തെ രഹസ്യമായി വിവാഹിതരായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. നയൻതാരയ്‌ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button