കൊച്ചി: നടന്‍ ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന സമയത്ത് പ്രചരിച്ച വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍. ഇതില്‍ പ്രത്യേകിച്ച് പുതുമയൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും ഇത്തരം വാർത്തകളോട് പ്രതികരിക്കേണ്ട കാര്യമൊന്നുമില്ലെന്നും ധ്യാന്‍ പറഞ്ഞു. മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ ശ്രീനിവാസന്റെ രോഗം ഭേദമായി വരികയായിരുന്നുവെന്നും ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ;
ഹിന്ദി നല്ല ഭാഷയാണ്, അത് പഠിക്കണം: ഭാഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സുഹാസിനി
‘അച്ഛന്‍ ആശുപത്രിയില്‍ ആയിരുന്നപ്പോഴും ഇത്തരം വാര്‍ത്തകള്‍ കേട്ട് ദുഃഖം രേഖപ്പെടുത്താന്‍ വിളിച്ച സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ആദരാഞ്ജലികള്‍ പറയാന്‍ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛന്‍ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു. അച്ഛനോടൊപ്പം നില്‍ക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ ഇതൊന്നും കാര്യമാക്കിയില്ല. വാര്‍ത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
മരണ വാര്‍ത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛന്റെ രോഗം ഭേദമായി വരികയായിരുന്നു. വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അതുകൊണ്ട് തന്നെ വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോയില്ല,’ അദ്ദേഹം വ്യക്തമാക്കി’.
Post Your Comments