
നടിമാരുടെ വിവാഹ വാർത്തകൾക്കും വിവാഹമോചന വാർത്തകൾക്കും താഴെ സദാചാര കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സോഷ്യൽ മീഡിയയിൽ നടി മൈഥിലിയുടെ വിവാഹ വാർത്തകൾക്കും അത്തരത്തിൽ കമന്റുകൾ ലഭിച്ചിരുന്നു. ആര്‍കിടെക്ടായ സമ്പത്താണ് മൈഥിലിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഗുരുവായൂരില്‍ വെച്ചാണ് വിവാഹം നടന്നത്. ഈ ചിത്രങ്ങൾക്ക് നേരെ സദാചാര കമന്റുമായി എത്തിയവർക്ക് മറുപടിയുമായി ഒരു ആരാധകൻ.
വിവാഹത്തിന് മുമ്പ് ലിവിങ് റിലേഷനുണ്ടാകുന്നത് സ്ത്രീകള്‍ ചെയ്യുമ്പോള്‍ മാത്രം മാപ്പര്‍ഹിക്കാത്ത പാപമായി തീരുന്നതെങ്ങനെയാണ് എന്നാണ് ആരാധകൻ ചോദിക്കുന്നത്.
read also: പട്ടം സനിത്തിൻ്റെ ‘റംസാനിലെ ചന്ദ്രികയോടെ’ റംസാൻ സംഗമത്തിന് സമാരംഭം
കുറിപ്പ് പൂർണ രൂപം
മൈഥിലിയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തക്ക് താഴെ സോ കോള്‍ഡ് പ്രബുദ്ധ മലയാളികളുടെ അഭിപ്രായ പ്രകടനങ്ങളാണ്. അതായത് ഇവരുടെ അഭിപ്രായത്തില്‍ ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ റിലേഷനുകള്‍ ഉണ്ടാകാന്‍ പാടില്ല (ആണുങ്ങള്‍ക്ക് ആകാം അത് macho പരിവേഷമാണ്) സ്ത്രീകള്‍ ലിവിങ് റിലേഷനില്‍ ഇരുന്നാല്‍ അവര്‍ പോക്ക് കേസാണ് (പ്രത്യേകിച്ച് സിനിമ നടികള്‍, നടന്മാര്ക്ക് ബാധകം അല്ല).
സ്ത്രീകള്‍ ഒരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞാല്‍ അവനെ തന്നെ വിവാഹം ചെയ്യണം. അതിന് പുറത്ത് വന്ന് വേറെ ആരെയെങ്കിലും വിവാഹം ചെയ്താല്‍ ഞങ്ങള്‍ ദേ ഇങ്ങനെ ഒക്കെ പറയും… (ഇതും ആണുങ്ങള്‍ക്ക് ബാധകം അല്ല) സ്വന്തം മകള്‍ക്കൊപ്പമുള്ള പടം പ്രൊഫൈല്‍ പിക്ച്ചറാക്കിയ സാധനങ്ങളാണ് ദേ ഇതൊക്കെ വന്ന് തട്ടി വിടുന്നത്.
Post Your Comments