ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗത്ത്. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായങ്ങളും പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോളിതാ, ബോളിവുഡ് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ പറ്റി പറയുകയാണ് താരം. നടി അവതാരകയായ ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു തുറന്നു പറച്ചിൽ. ലൈംഗിക ചൂഷണം സിനിമ മേഖലയില്‍ സാധാരണമാണെന്നാണ് കങ്കണ പറയുന്നത്. ബോളിവുഡിലെ കറുത്ത സത്യങ്ങള്‍’ എന്ന് വിശേഷിപ്പിച്ചായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
കങ്കണയുടെ വാക്കുകൾ:
സിനിമ, ഫാഷന്‍ മേഖലകളില്‍ ചെറുപ്പക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് വളരെ സാധാരണമാണെന്ന് ഞാന്‍ കരുതുന്നു. നമ്മള് എത്രമാത്രം പ്രതിരോധിച്ചാലും, അത് സത്യമാണ്. ഈ മേഖലകൾ നിരവധി അവസരങ്ങള്‍ നല്കുമ്പോള്, നിരവധി സ്വപ്നങ്ങളെ തകര്‍ക്കുകയും ആളുകളെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് കറുത്ത സത്യം.
മീടു ആരോപണവുമായി എത്തിയ സ്ത്രീകള്‍ ഇപ്പോള്‍ അപ്രത്യക്ഷരായിരിക്കുന്നു. എത്ര പേര് വന്നോ അവരൊക്കെ ഈ ഭൂമുഖത്ത് നിന്ന് തന്നെ അപ്രത്യക്ഷരായി. ഞാന്‍ അവരെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ഞാനും പുറത്താകുന്നു.
Post Your Comments