CinemaGeneralIndian CinemaLatest NewsMollywood

‘അർത്ഥം’ പിറന്നതിന്റെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. 1982ൽ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകൻ ആകുന്നത്. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ കൂടുതലും നായക വേഷത്തിലെത്തിയത് മോഹൻലാലും ജയറാമുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അദ്ദേഹം ഒരുക്കിയിട്ടുള്ളൂ.

മമ്മൂട്ടി സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ആദ്യ ചിത്രമാണ് ‘ശ്രീധരന്റെ ഒന്നാം തിരുമുറിവ്’. പിന്നീട് വേണു നഗവള്ളിയുടെ രചനയിൽ മമ്മൂട്ടി നായകയായി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ‘അർത്ഥം’ എന്ന ചിത്രമെത്തി. ഇപ്പോളിതാ, ആ ചിത്രം പിറവിയെടുത്തതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രിയ സംവിധായകൻ. മമ്മൂട്ടിയുടെ മുൻപിൽ തന്റെ മാനം രക്ഷിക്കുന്നതിന് വേണ്ടിയാണ് സിനിമ എടുത്തതെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ടാണ് ആ സിനിമ ചെയ്യുന്നത്. ഒരു സിനിമയുടെ സെറ്റിൽ വച്ച് കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു, നിങ്ങള്‍ മോഹന്‍ലാലിനെ വെച്ച് നിരവധി ഹിറ്റുകള്‍ ചെയ്യുന്നുണ്ട്, എനിക്കും ധാരാളം സൂപ്പര്‍ ഹിറ്റുകള്‍ വരുന്നുണ്ട്, നിങ്ങള്‍ക്ക് എന്നെ വെച്ച് ഒരു ഹിറ്റ് ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണെന്ന്. അത് എനിക്ക് ഉള്ളില്‍ കൊണ്ടു. മമ്മൂട്ടിയെ വെച്ച് ഒരു പടം ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെയാണ് ‘അർത്ഥം’ ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button