മോഹൻ ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാർ ഒരുക്കിയ ‘ഒടിയന്’ മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്. വടക്കൻ കേരളത്തിൽ മാത്രം കേട്ടിട്ടുള്ള ഒടിയൻ എന്ന സങ്കൽപത്തെ ആധാരമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. പ്രകാശ് രാജ്, മഞ്ജു വാര്യർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
ചിത്രം ആദ്യ 14 ദിവസം കൊണ്ടു തന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടിയിരുന്നു. ഇതോടെ, മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് ഹിറ്റുകളിലൊന്നായി ചിത്രം മാറിയിരുന്നു. ഇപ്പോൾ, സമാനമായ വാർത്തയാണ് ബോളിവുഡിൽ നിന്നും വരുന്നത്. ‘ഒടിയന്റെ’ ഹിന്ദി പതിപ്പിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം ഇറങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതുവരെ 62ലക്ഷം പേരാണ് സിനിമ കണ്ടത്.
പെൻ മൂവിസാണ് ‘ഒടിയൻ’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അവകാശം പെൻ സിനിമാസ് ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും, സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാൻ അവർക്ക് സാധിക്കട്ടെയെന്നും വി.എ ശ്രീകുമാർ പറഞ്ഞു.
Post Your Comments