വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ ഒരുക്കിയ ‘കാതുവാക്കിലെ രണ്ട് കാതൽ’ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. വിഘ്‌നേശ് ശിവന്റെ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന് സമ്മിശ്രമായ അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. എന്നാൽ, സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതിയെ കുറിച്ച് ധാരാളം വിമർശനങ്ങളും ഉയർന്നിരുന്നു. ഇപ്പോളിതാ, വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഘ്‌നേശ് ശിവൻ. തന്നെ സംബന്ധിച്ച് ഒരു സിനിമ ചെയ്യുമ്പോൾ വിനോദത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നാണ് വിഘ്‌നേശ് ശിവൻ പറയുന്നത്.
വിഘ്‌നേശ് ശിവന്റെ വാക്കുകൾ:
ഫെമിനിസത്തെ പറ്റിയോ സെക്സിസത്തെ പറ്റിയോ എനിക്ക് കൂടുതൽ അറിയില്ല. ഞാൻ വിനോദത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. എന്റെ ‘പാവ കഥൈകൾ‘ എന്ന ചിത്രത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്റെ സംബന്ധിച്ച് വിനോദമാണ് പ്രധാന ലക്ഷ്യം. ഞാൻ അങ്ങനെയാണ് കഥയെ സമീപിക്കുക. ഒരു പാട്ട് എഴുതുമ്പോൾ പോലും ആ ഗാനം ഹിറ്റാവുന്നതിനാണ് ഞാൻ ആദ്യം പരിഗണന നൽകുക.
Post Your Comments