നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ താടിയോട് കൂടിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആ ചിത്രത്തിന്റെ പേരിൽ താരം നിരവധി ട്രോളുകളും ഏറ്റുവാങ്ങേണ്ടിവന്നു. അത്തരത്തിൽ, സുരേഷ് ഗോപിയ്ക്ക് നേരെ ബോഡി ഷെയിമിങ് നടത്തിയ വ്യക്തിയ്ക്ക് താരത്തിന്റെ മകന് ഗോകുല്‍ സുരേഷ് നല്കിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോള്‍, ഈ താടി ഒഴിവാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. താടി ഇല്ലാതെയുള്ള പുതിയ ലുക്കിലുള്ള ചിത്രം സുരേഷ് ഗോപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രാജ്യസഭാ എംപി എന്ന നിലയില്‍ തന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ നന്ദി അറിയിച്ചുള്ള പോസ്റ്റിനൊപ്പമാണ് ഈ ഫോട്ടോ. തന്റെ ലുക്കിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയും ഫോട്ടോയ്ക്കൊപ്പം സുരേഷ് ഗോപി നല്കിയിരിക്കുന്നു.
‘രാജ്യസഭാ എംപി എന്ന നിലയില്‍ ആറുവര്‍ഷത്തെ എന്റെ കാലയളവിലെ മാന്യമായ പിന്തുണയ്ക്ക് എല്ലാവര്ക്കും നന്ദി പറയാന്‍ ഒരു നിമിഷം ചെലവഴിക്കുന്നു. നിങ്ങളുടെ നിരന്തരമായ പ്രോത്സാഹനത്താല്‍ ഞാന്‍ എന്റെ കൈകള്‍ ശക്തമാക്കി, എന്റെ കാഴ്ചയ്ക്ക് പുരോഗതി കൈവരിച്ചു.
എന്‍ബി: പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്.. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്’- സുരേഷ് ഗോപി കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/543102390518116
Post Your Comments